സൗദിയിൽ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി ആക്രമണം; നേപ്പാള്‍ സ്വദേശി മരിച്ചു

saudi

തീപിടുത്തം പിന്നീട് നിയന്ത്രണവിധേയമാക്കി. എണ്ണ ശുദ്ധീകരണ ശാലയിലെ ചില പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

 

റിയാദ്: സൗദിയിലെ ജിസാന്‍ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഉണ്ടായ ഹൂതി ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. നേപ്പാള്‍ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.

ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയതായി സഖ്യസേന അറിയിച്ചു.ഇന്നലെ രാത്രിയാണ് ജിസാനിലെ അരാംകോ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് റിഫൈനറിയില്‍ തീപിടുത്തം ഉണ്ടായതായി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു.

തീപിടുത്തം പിന്നീട് നിയന്ത്രണവിധേയമാക്കി. എണ്ണ ശുദ്ധീകരണ ശാലയിലെ ചില പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചയാളുടെ കുടുംബത്തിന് ഊര്‍ജ്ജ മന്ത്രാലയം അനുശോചനം അറിയിച്ചു.

ആക്രമണം നടന്ന ഉടന്‍ സുരക്ഷാ വിഭാഗവും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി. ഇതിനിടെ തെക്കന്‍ മേഖലയിലേക്ക് ഇന്ന് രാവിലെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമം സഖ്യസേന പരാജയപ്പെടുത്തി.

അതേസമയം കുവൈറ്റിലേക്ക് ഇറാന്റെ ആക്രമണം.രണ്ടു പേര്‍ മരിച്ചു. കൊല്ലപ്പെട്ടത് ഇറ്റാലിയന്‍ പൗരന്മാരെന്നാണ് വിവരം. നാല് പേര്‍ക്ക് പരുക്കേറ്റതായും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറ്റലി, പാകിസ്താന്‍ പൗരന്മാര്‍ക്കാണ് പരുക്കേറ്റത്  ജര്‍മ്മന്‍ പ്രതിരോധ കമ്പനിയായ റൈന്‍മെറ്റലിന്റെ ഇറ്റാലിയന്‍ സഹസ്ഥാപനമായ റൈന്‍മെറ്റല്‍ ഇറ്റാലിയയിലെ ടെക്‌നീഷ്യന്‍മാന്മാരാണ് ഇന്ന് നടന്ന ഇറാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Tags