ദഹ്റാന്‍ അരാംകോ കെട്ടിടത്തിന് നേരെ ഹൂതി ആക്രമണം; ആറോളം ഡ്രോണുകള്‍ തകര്‍ത്തെന്ന് സൗദി

saudi

റിയാദില്‍ മിസൈലുകളുടെ അവശിഷ്ടങ്ങള്‍ വീണ് 4 പേര്‍ക്ക് പരിക്കേറ്റു. 15 വീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടായി.

സൗദിയിലെ ദഹ്റാന്‍ അരാംകോ കെട്ടിടത്തിന് നേരെ ഹൂതി ആക്രമണം. റിയാദിനെയും തെക്കന്‍ മേഖലയെയും ലക്ഷ്യമിട്ടെത്തിയ 6 ഡ്രോണുകള്‍ സൗദി തകര്‍ത്തു. റിയാദില്‍ മിസൈലുകളുടെ അവശിഷ്ടങ്ങള്‍ വീണ് 4 പേര്‍ക്ക് പരിക്കേറ്റു. 15 വീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടായി.

ദഹ്റാന്‍ അരാംകോ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ആളപായമില്ലെന്ന് ഊര്‍ജ മന്ത്രാലയം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാത്രി കിഴക്കന്‍ സൗദിയിലെ അരാംകോ കോംപ്ലക്സിന് നേരെയാണ് ആക്രമണമുണ്ടായത്. മുകളിലെ മൂന്ന് നിലകളില്‍ തീ പടര്‍ന്നെങ്കിലും ഉടന്‍ തന്നെ ഇത് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി കമ്പനി അധികൃതര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട കെട്ടിടങ്ങളെ ലക്ഷ്യംവച്ചാണ് ഹൂതികള്‍ ആക്രമണം പദ്ധതിയിട്ടത്.

Tags