സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം; ആകാശത്തുവെച്ച് തകര്‍ത്ത മിസൈലിന്റെ അവശിഷ്ടം പതിച്ച് ഒരാള്‍ക്ക് പരിക്ക്

saudi3

അസീര്‍ പ്രവിശ്യയിലെ അഹദ് റഫീദ ഗവര്‍ണറേറ്റിലാണ് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചത്.

സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയില്‍ ഹൂതികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സേന ആകാശത്തുവെച്ച് തകര്‍ത്തു. എന്നാല്‍, തകര്‍ന്ന മിസൈലിന്റെ അവശിഷ്ടങ്ങള്‍ താഴേക്ക് പതിച്ച് ഒരാള്‍ക്ക് പരിക്കേറ്റതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.


അസീര്‍ പ്രവിശ്യയിലെ അഹദ് റഫീദ ഗവര്‍ണറേറ്റിലാണ് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചത്. വെള്ളിയാഴ്ച യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ തൊടുത്തുവിട്ട മിസൈലാണ് സഖ്യസേന വിജയകരമായി തടഞ്ഞത്. പരിക്കേറ്റയാള്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കിയതായി സൗദി പ്രസ് ഏജന്‍സി വ്യക്തമാക്കി. മേഖലയിലെ അതിര്‍ത്തി പ്രദേശങ്ങള്‍ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തുന്ന ആക്രമണ ശ്രമങ്ങള്‍ക്കെതിരെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമായി നിലകൊള്ളുന്നുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Tags