റിയാദിലെ ഹൂതി ആക്രമണം; ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരന് കൂടി ദാരുണാന്ത്യം
Updated: Nov 4, 2026, 14:05 IST
ഇതോടെ ആക്രമണത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 14ആയി.
റിയാദിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരന് കൂടി ദാരുണാന്ത്യം. ഇതോടെ ആക്രമണത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 14ആയി.
'ഒക്ടോബര്‍ 10ന് റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിന് പിന്നാലെ ഐസിയുവില്‍ ചികിത്സയിലുണ്ടായ ഇന്ത്യക്കാരന്റെ വിയോഗം ഏറെ വേദനയോടെ അറിയിക്കുന്നു. ചികിത്സയിലുടനീളം കുടുംബത്തോടൊപ്പം ഞങ്ങളുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മൃതശരീരം ഇന്ത്യയിലെത്തിക്കുന്നതിനോ, അല്ലെങ്കില്‍ സംസ്കാരം റിയാദില്‍ നടത്തുന്നതിനോ വേണ്ട എല്ലാ സഹായവും നല്‍കും', എംബസി അറിയിച്ചു.
.jpg)

