മക്ക ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണ ശ്രമം ലോകമെമ്പാടുമുള്ള മുസ്ലിങ്ങളുടെ വികാരം വ്രണപ്പെടുത്തി: സൗദി രാജാവ്
Sep 24, 2026, 13:12 IST
ഹൂതികളുടേത് ക്രൂരമായ ആക്രമണമാണെന്നും പുണ്യ സ്ഥലങ്ങളുടെ പവിത്രത ഇല്ലാതാക്കുന്നതാണെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.
മക്ക ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആവര്‍ത്തിച്ചുള്ള ആക്രമണ ശ്രമത്തില്‍ കടുത്ത പ്രതികരണവുമായി സല്‍മാന്‍ രാജാവ്. ഹൂതികളുടേത് ക്രൂരമായ ആക്രമണമാണെന്നും പുണ്യ സ്ഥലങ്ങളുടെ പവിത്രത ഇല്ലാതാക്കുന്നതാണെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. ലോകമെമ്പാടുമുള്ള മുസ്ലിങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ജിദ്ദയില്‍ ചേര്‍ന്ന മന്ത്രിമാരുടെ കൗണ്‍സിലിലായിരുന്നു സല്‍മാന്‍ രാജാവ് ആക്രമണങ്ങളെ അപലപിച്ചത്. രാജ്യത്തെ സൈനികരെയും സല്‍മാന്‍ രാജാവ് പ്രശംസിച്ചു.
.jpg)

