ഹൂതി ആക്രമണം: 12 പേര് കൊല്ലപ്പെട്ടു, 309 പേര്‍ക്ക് പരിക്കേറ്റു; സ്ഥിരീകരിച്ച് സൗദി അറേബ്യ; പരിക്കേറ്റ പലരുടെയും നില ഗുരുതരം
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ നാല് പേര് സൗദി അറേബ്യക്കാരാണ്. ബംഗ്ലാദേശ്, ജോര്‍ദാന്‍, ഈജിപ്ത്, പലസ്തീന്, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരും മരിച്ചവരിലുണ്ട്.
ഹൂതി വിമതര്‍ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തില്‍ 309 പേര്‍ക്ക് പരിക്കേറ്റു. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഇന്നലെയാണ് ആക്രമണം നടന്നത്. പശ്ചിമേഷ്യയില്‍ ഇറാനുമായി ബന്ധപ്പെട്ട് ഫെബ്രുവരിയില്‍ യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ സൗദിക്ക് നേരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും വലിയ ആക്രമണമാണിത്.
പരിക്കേറ്റ നിരവധി പേരുടെ അതീവ ഗുരുതരമെന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ നാല് പേര് സൗദി അറേബ്യക്കാരാണ്. ബംഗ്ലാദേശ്, ജോര്‍ദാന്‍, ഈജിപ്ത്, പലസ്തീന്, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരും മരിച്ചവരിലുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അമേരിക്കന്‍ പൗരനാണ്. റിയാദിന് പിന്നാലെ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. സൗദിയുടെ പോര്‍വിമാനങ്ങള്‍ പ്രത്യാക്രമണം നടത്തിയതായാണ് വിവരം.
കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാശനഷ്ടങ്ങള്‍ ഇപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് റിയാദിലേക്കുള്ള സര്‍വീസുകള്‍ വിമാനക്കമ്പനികള്‍ താത്കാലികമായി നിര്‍ത്തിയിട്ടുണ്ട്.
.jpg)


