യുഎഇയില്‍ ഇനി ചൂടേറിയ ദിനങ്ങള്‍

Summer heat rises in the UAE; Temperatures reach 40 degrees

രാജ്യത്തിന്റെ ഉള്‍ഭാഗങ്ങളില്‍ 47 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.

നാളെ മുതല്‍ യുഎഇയില്‍ അതികഠിന ചൂടിന്റെ നാളുകള്‍. ഇന്ന് കാലാവസ്ഥ തെളിഞ്ഞതായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കിഴക്കന്‍ തീരത്ത് താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. തെക്ക് പടിഞ്ഞാറ് മുതല്‍ വടക്ക് പടിഞ്ഞാറ് വരെ ചെറിയ രീതിയില്‍ കാറ്റ് വീശും. മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക.

രാജ്യത്തിന്റെ ഉള്‍ഭാഗങ്ങളില്‍ 47 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. നാളെ മുതല്‍ ഓഗസ്റ്റ് 30 വരെ യുഎഇ ചുട്ടുപൊള്ളുമെന്നാണ് കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Tags