കുവൈറ്റില്‍ കനത്ത വേനല്‍ച്ചുട് തുടരുന്നു
അതിശക്തമായ ചൂടിനും വരണ്ട ചൂടുകാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
കുവൈറ്റില്‍ കനത്ത വേനല്‍ച്ചുട് തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂലൈ 16-ഓടെ ഈ വര്‍ഷത്തെ വേനല്‍ക്കാലം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലെത്തുമെന്നാണ് പ്രവചനം. അതിശക്തമായ ചൂടിനും വരണ്ട ചൂടുകാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
വേനല്‍ക്കാലത്തിന്റെ നിര്‍ണായക ഘട്ടത്തിലേക്ക് രാജ്യം കടക്കുന്നതോടെ സൂര്യന്റെ താപതീവ്രത പരമാവധി ഉയരുന്ന സാഹചര്യമാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ 16-ഓടെ വേനല്‍ അതിന്റെ പാരമ്യത്തിലെത്തുമ്പോള്‍ അന്തരീക്ഷ താപനിലയില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകും. ഉയര്‍ന്ന ചൂടിനൊപ്പം വരണ്ട കാലാവസ്ഥയും ശക്തമായ ചൂടുകാറ്റും അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍, ഉച്ചസമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യമായ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
.jpg)

