ഹോര്‍മുസ് സംഘര്‍ഷം ; ആശങ്കയറിയിച്ച് ഒമാന്‍
ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന സൗദി അറേബ്യയുടെയും ഖത്തറിന്റെയും രണ്ട് വാണിജ്യ കപ്പലുകള്‍ ലക്ഷ്യമിട്ട ആക്രമണങ്ങളെയും ഒമാന്‍ ശക്തമായി അപലപിച്ചു
പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതല്‍ വഷളാകുന്നതിനിടെ ബഹ്‌റൈനും കുവൈത്തിനുമെതിരെ നടന്ന സൈനിക ആക്രമണങ്ങളെയും ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന സൗദി അറേബ്യയുടെയും ഖത്തറിന്റെയും രണ്ട് വാണിജ്യ കപ്പലുകള്‍ ലക്ഷ്യമിട്ട ആക്രമണങ്ങളെയും ഒമാന്‍ ശക്തമായി അപലപിച്ചു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഒമാന്റെ നിലപാട് വ്യക്തമാക്കിയത്.
ബഹ്‌റൈനും കുവൈത്തിനും നേരെയുണ്ടായ സൈനിക ആക്രമണങ്ങള്‍ അംഗീകരിക്കാനാകാത്തതാണെന്നും സൗദി അറേബ്യയുടെയും ഖത്തറിന്റെയും വ്യാപാരക്കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ ആക്രമിക്കപ്പെട്ട സംഭവവും അതീവ ആശങ്കാജനകമാണെന്നും ഒമാന്‍ ചൂണ്ടിക്കാട്ടി. പ്രദേശത്തെ സഹോദര രാജ്യങ്ങളായ ബഹ്‌റൈന്‍, കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍ എന്നിവയുടെ സുരക്ഷയും സ്ഥിരതയും, പരമാധികാരവും ദേശീയ താല്‍പര്യങ്ങളും സംരക്ഷിക്കുന്ന എല്ലാ നടപടികള്‍ക്കും ഒമാന്‍ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
.jpg)

