യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ വേനല്‍മഴ

rain uae

അല്‍ഐന്‍ ദുബായ് റോഡില്‍ അല്‍ ഹായറഇന് സമീപം ശക്തമായ കാറ്റോടുകൂടിയാണ് മഴ പെയ്തത്.

കടുത്ത വേനല്‍ച്ചൂടിന് ആശ്വാസമേകി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ഇന്നലെ വൈകീട്ടോടെ ആരംഭിച്ച മഴ മണിക്കൂറുകളോളം നീണ്ടുനിന്നു. കനത്ത മഴയെ തുടര്‍ന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാജ്യത്ത് ഓറഞ്ച് ,യെല്ലോ അലര്‍ട്ട് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
അല്‍ഐന്‍, സലാമ, ബത്തീന്‍ തുടങ്ങിയ മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. അല്‍ ഐനിലെ വിവിധയിടങ്ങളിലും ജബല്‍ ഹഫീത്, ഗ്രീന്‍ മുബസ്സറ തുടങ്ങി വിദ സഞ്ചാര കേന്ദ്രങ്ങളിലും മികച്ച മഴ രേഖപ്പെടുത്തി. 
അല്‍ഐന്‍ ദുബായ് റോഡില്‍ അല്‍ ഹായറഇന് സമീപം ശക്തമായ കാറ്റോടുകൂടിയാണ് മഴ പെയ്തത്.
 

Tags