സൗദിയില്‍ വിവിധയിടങ്ങളില്‍ വ്യാഴാഴ്ച വരെ മഴതുടരും; ജാഗ്രത
Updated: Apr 1, 2026, 14:23 IST
നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക റിപ്പോർട്ടുകളും മുന്നറിയിപ്പുകളും പിന്തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച വരെ മിതമായതോ ശക്തമായതോ ആയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക റിപ്പോർട്ടുകളും മുന്നറിയിപ്പുകളും പിന്തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴക്കും, ചിലയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. ജിസാൻ, അസീർ, അല്‍-ബാഹ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റോടു കൂടിയ ഇടിമിന്നല്‍ മേഘങ്ങള്‍ രൂപപ്പെടാൻ സാധ്യതയുണ്ട്. തബൂക്ക്, അല്‍-ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങള്‍, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളില്‍ നേരിയ മഴക്കും സാധ്യതയുണ്ട്.
.jpg)