സൗദിയിൽ ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

Heavy rain expected in Saudi Arabia until Monday

മക്ക മേഖലയിൽ ശക്തമായ കാറ്റും ആലിപ്പഴ വർഷത്തോടും കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

സൗദി അറേബ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. പലയിടങ്ങളിലും ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും അതിനെത്തുടർന്ന് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ജനറൽ ആവശ്യപ്പെട്ടു. സുരക്ഷിതമായ ഇടങ്ങളിൽ തുടരാനും താഴ്‌വരകൾ, വാദികൾ, വെള്ളക്കെട്ടുകൾ രൂപപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അകന്നുനിൽക്കാനും നിർദ്ദേശമുണ്ട്.

മക്ക മേഖലയിൽ ശക്തമായ കാറ്റും ആലിപ്പഴ വർഷത്തോടും കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റു മൂലം പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. മക്ക നഗരം, അൽ കാമിൽ, അൽ ജുമും, ബഹ്ര, തായിഫ്, മൈസാൻ, അദാം, അൽ അർദിയാത്ത് എന്നിവിടങ്ങളിലാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. അൽ ലിത്ത്, അൽ ഖുൻഫുദ എന്നീ പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

Tags