സൗദിയില്‍ വരും മാസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത;ജാഗ്രതാ
ഏപ്രില്‍ മാസത്തില്‍ തബൂക്ക്, മദീന, മക്ക, അസീർ, അല്‍ ജൗഫ്, ഹാഇല്‍, അല്‍ ഖസീം, റിയാദ്, നജ്‌റാൻ, അല്‍ ബാഹ, ജിസാൻ തുടങ്ങിയ മേഖലകളിലും വടക്കൻ അതിർത്തി പ്രദേശങ്ങളിലും കിഴക്കൻ പ്രവിശ്യയിലും കനത്ത മഴ ലഭിക്കാൻ സാധ്യതയുണ്ട്.
സൗദി അറേബ്യയില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാനും താപനില വർദ്ധിക്കാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബുധനാഴ്ച പുറത്തിറക്കിയ കാലാവസ്ഥാ പ്രവചന റിപ്പോർട്ടിലാണ് വരാനിരിക്കുന്ന മാസങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വ്യക്തമാക്കുന്നത്. ഏപ്രില്‍ മാസത്തില്‍ രാജ്യത്തെ മിക്കയിടങ്ങളിലും മഴയുടെ അളവ് സാധാരണ നിലയെ മറികടക്കുമെന്നാണ് പ്രവചനം.
ഏപ്രില്‍ മാസത്തില്‍ തബൂക്ക്, മദീന, മക്ക, അസീർ, അല്‍ ജൗഫ്, ഹാഇല്‍, അല്‍ ഖസീം, റിയാദ്, നജ്‌റാൻ, അല്‍ ബാഹ, ജിസാൻ തുടങ്ങിയ മേഖലകളിലും വടക്കൻ അതിർത്തി പ്രദേശങ്ങളിലും കിഴക്കൻ പ്രവിശ്യയിലും കനത്ത മഴ ലഭിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ജിസാൻ, അസീർ മേഖലകളില്‍ അസാധാരണമായ രീതിയില്‍ മഴ പെയ്യാൻ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. തെക്കുപടിഞ്ഞാറൻ തീരപ്രദേശങ്ങളിലും മഴ ശക്തമായേക്കും.
മെയ് മാസത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരും. അസീർ, ജിസാൻ, അല്‍ ബാഹ, നജ്‌റാന്റെ പടിഞ്ഞാറൻ ഭാഗങ്ങള്‍, മക്കയുടെ തെക്ക്-കിഴക്ക് മേഖലകള്‍, റിയാദിന്റെ മധ്യ-പടിഞ്ഞാറൻ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് മെയ് മാസത്തില്‍ കനത്ത മഴയ്ക്ക് സാധ്യത കല്‍പ്പിക്കുന്നത്.
ജൂണ്‍ മാസത്തിലേക്ക് കടക്കുന്നതോടെ മഴയുടെ തീവ്രതയില്‍ കുറവുണ്ടാകുമെങ്കിലും ജിസാൻ, പടിഞ്ഞാറൻ അസീർ, മക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഴ തുടർന്നേക്കും. മഴയ്‌ക്കൊപ്പം തന്നെ രാജ്യത്തെ പൊതുവായ താപനിലയിലും ഈ മാസങ്ങളില്‍ വർദ്ധനവ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.
.jpg)


