ഈദ് അവധി ദിനങ്ങളില്‍ ഒമാനില്‍ മഴയ്ക്ക് സാധ്യത

rain
rain

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാകും മഴ ലഭിക്കുക.

ബലി പെരുന്നാള്‍ അവധി ദിനങ്ങളില്‍ ഒമാനില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. അല്‍ ഹജര്‍ പര്‍വത നിരയിലും പരിസര പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാകും മഴ ലഭിക്കുക. അന്തരീക്ഷം മേഘാവൃതമായിരിക്കും. മഴ പെയ്യുന്ന ഇടങ്ങളില്‍ നേരിയ തോതില്‍ താപനില താഴാനും സാധ്യതയുണ്ട്. മറ്റിടങ്ങളില്‍ തെളിഞ്ഞ അന്തരീക്ഷമാകും.
 

tRootC1469263">

Tags