അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ

rain uae


താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള ഇടങ്ങളിലും പോകുന്നത് ഒഴിവാക്കണമെന്ന് സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശിച്ചു.

അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. പലയിടങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാണ് ലഭിച്ചത്. അസ്ഥിരമായ കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ അബുദാബി പൊലീസും സിവില്‍ ഡിഫന്‍സും പൊതുജനങ്ങള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴയെത്തുടര്‍ന്ന് റോഡുകളില്‍ കാഴ്ചപരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഇലക്ട്രോണിക് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന താല്‍ക്കാലിക വേഗപരിധി കര്‍ശനമായി പാലിക്കണം.


താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള ഇടങ്ങളിലും പോകുന്നത് ഒഴിവാക്കണമെന്ന് സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശിച്ചു. മലയോര മേഖലകളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. അന്തരീക്ഷത്തിന്റെ ഉപരിതലത്തിലും താഴെത്തട്ടിലുമുള്ള ന്യൂനമര്‍ദ്ദങ്ങളുടെ ഫലമായാണ് രാജ്യത്ത് മഴ കനക്കുന്നത്. വരും മണിക്കൂറുകളിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Tags