ഒമാനില്‍ വിവിധ സ്ഥലങ്ങളില്‍ കനത്ത മഴ

rain
rain

വാദികള്‍ നിറഞ്ഞൊഴുകയും ചെയ്തു.

ഒമാനില്‍ കനത്ത മഴ. അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ വിവിധ വിലായത്തുകളില്‍ ഇന്നലെ കനത്ത മഴയാണ് പെയ്തത്.

യാംഖുല്‍ വിലായത്തിലെ അല്‍ വുഖ്ബയില്‍ മഴയോടൊപ്പം ആലിപ്പഴ വീഴ്ചയും ഉണ്ടായി. കനത്ത മഴ ലഭിച്ചതോടെ പ്രദേശത്തെ വാദികള്‍ നിറഞ്ഞൊഴുകുകയും ചെയ്തു.

ഹാലി, വാദി അല്‍ ഹറേം ഗ്രാമപ്രദേശങ്ങളിലും ഇബ്രി വിലായത്തിലെ അല്‍ ഹജ്ര്‍, അല്‍ ഷുഹും എന്നിവിടങ്ങളിലും മഴ ലഭിച്ചു. വാദികള്‍ നിറഞ്ഞൊഴുകയും ചെയ്തു. മഴയില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

tRootC1469263">

Tags