ഒമാനില്‍ വിവിധ ഭാഗങ്ങളില്‍ മഴ ; വെള്ളിയാഴ്ച വരെ തുടരും
Oct 28, 2026, 12:56 IST
ന്യൂന മര്‍ദ്ദത്തെ തുടര്‍ന്ന് വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിച്ചു. ഇടിമിന്നലോടെയും ആലിപ്പഴവര്‍ഷത്തോടെയും എത്തിയ മഴയെ തുടര്‍ന്ന് താപനില താഴുകയും ചെയ്തു. ന്യൂന മര്‍ദ്ദത്തെ തുടര്‍ന്ന് വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സമാഇല്‍, താവി അല്‍ നാസ്, വാദി സഖ്തില്‍, സുഹാര്‍, ഖാബൂറ, റുസ്താറഖ്, അല്‍ അവാബി, ഇബ്രി എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. മഴയെ തുടര്‍ന്ന് നിരവധി വാദികളില്‍ നീരൊഴുക്കുണ്ടായി.
.jpg)


