സൗദിയില്‍ ഇന്ന് ശക്തമായ മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യത: ജാഗ്രതാ നിര്‍ദേശം

rain uae

ശക്തമായ മഴയെ തുടര്ന്ന് താഴ്വരകളില് മിന്നല്പ്രളയത്തിന് സാധ്യതയുണ്ടെന്ന് എന്.സി.എം ഇന്നലെ പുറപ്പെടുവിച്ച കാലാവസ്ഥാ അപ്ഡേറ്റ്സില് അറിയിച്ചു

ജിദ്ദ.സഊദി അറേബ്യയിലെ വിവിധ പ്രദേശങ്ങളില് ഇന്ന് ശക്തമായ മഴയ്ക്കും മിന്നല്പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്.സി.എം) മുന്നറിയിപ്പ് നല്കി.റിയാദ് മേഖലയുടെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലും മക്ക, അസീര്, അല് ബാഹ മേഖലകളുടെ കിഴക്കന് ഭാഗങ്ങളിലുമാണ് മഴ മുന്നറിയിപ്പുള്ളത്.

ശക്തമായ മഴയെ തുടര്ന്ന് താഴ്വരകളില് മിന്നല്പ്രളയത്തിന് സാധ്യതയുണ്ടെന്ന് എന്.സി.എം ഇന്നലെ പുറപ്പെടുവിച്ച കാലാവസ്ഥാ അപ്ഡേറ്റ്സില് അറിയിച്ചു. ഇതിനൊപ്പം ആലിപ്പഴ വീഴ്ചയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാറ്റ് അതിശക്തമാകുന്നതിനാല് ചില പ്രദേശങ്ങളില് ദൃശ്യപരിധിക്ക് കാരണമായേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര് കര്ശനമായ മുന്കരുതലുകള് സ്വീകരിക്കണമെന്ന് എന്.സി.എം വക്താവ് ഹുസൈന് അല് ഖഹ്താനി പറഞ്ഞു. കാലാവസ്ഥാ കേന്ദ്രം നല്കുന്ന മുന്നറിയിപ്പുകള് കൃത്യമായി ശ്രദ്ധിക്കണം. അധികൃതര് നല്കുന്ന മാര്ഗ്ഗനിര്ദേശങ്ങള് പൊതുജനങ്ങള് കര്ശനമായി പാലിക്കണമെന്നും, താഴ്വരകളില് നിന്നും വെള്ളപ്പാച്ചിലിന് സാധ്യതയുള്ള ഇടങ്ങളില് നിന്നും സുരക്ഷിത അകലം പാലിക്കണമെന്നും അദ്ദേഹം അഭ്യര്ത്ഥിച്ചു.

Tags