ഖത്തറില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത
Oct 12, 2026, 12:21 IST
പ്രതികൂല കാലാവസ്ഥ കാരണം ചില പ്രദേശങ്ങളില്‍ കനത്ത മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്.
ഖത്തറില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന ബുധനാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുമെന്നാണ് അറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
പ്രതികൂല കാലാവസ്ഥ കാരണം ചില പ്രദേശങ്ങളില്‍ കനത്ത മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച ഗണ്യമായി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ വേഗത കുറച്ച്, ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് യാത്ര ചെയ്യണമെന്ന് ട്രാഫിക് വിഭാഗവും വ്യക്തമാക്കി.
.jpg)


