സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഇന്നും കനത്ത മഴയെത്തും
Apr 14, 2026, 12:27 IST
മഴയ്ക്ക് പിന്നാലെ ഈ പ്രദേശങ്ങളില്‍ ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞും അനുഭവപ്പെട്ടേക്കാം.
സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ഇന്നും ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
റിയാദ്, നജ്‌റാന്‍, ജിസാന്‍, അസീര്‍, അല്‍ബഹ, മക്ക, മദീന എന്നീ പ്രവിശ്യകളിലും ഹൗഇല്‍, ഖസിം എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.
ശക്തമായ മഴയ്‌ക്കൊപ്പം ആലിപ്പഴ വര്‍ഷത്തിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിര്‍ദ്ദേശിച്ചു.
മഴയ്ക്ക് പിന്നാലെ ഈ പ്രദേശങ്ങളില്‍ ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞും അനുഭവപ്പെട്ടേക്കാം.
.jpg)

