സൗദിയില്‍ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യത

Heavy rain expected in Saudi Arabia until Monday

ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം മക്ക, റിയാദ് മേഖലകളില്‍ മിന്നല്‍ പ്രളയം, ആലിപ്പഴ വര്‍ഷം, ശക്തമായ കാറ്റ്, പൊടിപടലങ്ങള്‍ എന്നിവയ്ക്കൊപ്പം ഇടത്തരം മുതല്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

സൗദി അറേബ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് രാജ്യത്തെ വരും ദിവസങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരണമെന്നും സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. താഴ്വരകള്‍, കനത്ത വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് അകന്നുനില്‍ക്കണമെന്നും പ്രളയജലത്തില്‍ ഇറങ്ങുകയോ നീന്തുകയോ ചെയ്യരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം മക്ക, റിയാദ് മേഖലകളില്‍ മിന്നല്‍ പ്രളയം, ആലിപ്പഴ വര്‍ഷം, ശക്തമായ കാറ്റ്, പൊടിപടലങ്ങള്‍ എന്നിവയ്ക്കൊപ്പം ഇടത്തരം മുതല്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

മക്ക മേഖലയിലെ താഇഫ്, ജിദ്ദ, റാബിഗ്, അല്‍ ലിത്ത് തുടങ്ങിയ ഇടങ്ങളിലും റിയാദ് മേഖലയിലെ അഫീഫ്, അല്‍ ദവാദ്മി, മജ്മഅ തുടങ്ങിയ പ്രദേശങ്ങളിലുമാണ് കനത്ത മഴ മുന്നറിയിപ്പുള്ളത്. കൂടാതെ തലസ്ഥാനമായ റിയാദ് നഗരം, അല്‍ ഖര്‍ജ് എന്നിവടങ്ങളില്‍ ലഘുവായതോ ഇടത്തരമോ ആയ മഴ ലഭിച്ചേക്കും.

Tags