ഒമാനില്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

oman rain
oman rain
ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശനിയാഴ്ച രാത്രി 10 വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ബുറൈമി, ദാഹിറ, തെക്ക് വടക്ക് ബാത്തിന, ദാഖിലിയ, വടക്കന്‍ തെക്കന്‍ ശര്‍ഖിയ ,ദോഫാര്‍ ഗവര്‍ണറേറ്റുകളിലായിരിക്കും മഴ പെയ്യുക.
ഈ ഗവര്‍ണറേറ്റുകളിലെ വിവിധ പ്രദേശങ്ങളില്‍ 20-45 മില്ലി ലീറ്റര്‍ വരെ മഴ ലഭിച്ചേക്കും. മണിക്കൂറില്‍ 27 മുതല്‍ 64 കി. മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. 
 

Tags