യുഎഇയിൽ കനത്ത മഴ
Jul 27, 2025, 18:35 IST
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ കനത്ത മഴ ലഭിച്ചു. വേനൽച്ചൂടിൽ നിന്ന് ആശ്വാസം നൽകിക്കൊണ്ടാണ് പലയിടത്തും മഴ പെയ്തത്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻഎംസി) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം അൽ ഐനിൽ കൺവെക്റ്റീവ് മേഘങ്ങൾ രൂപപ്പെട്ടതാണ് മഴ പെയ്യാൻ കാരണം.
tRootC1469263">അൽ ഐനിലും ഖത്ം അൽ ശിഖ് ലയിൽ ശക്തമായ കാറ്റോടുകൂടിയ കനത്ത മഴ പെയ്തു. അൽ ഐനിലും സമീപ പ്രദേശങ്ങളിലും കൺവെക്റ്റീവ് മേഘങ്ങൾ രൂപപ്പെട്ടതോടെ ദേശീയ കാലാവസ്ഥാ കേന്ദ്രം ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചു. തിങ്കളാഴ്ച വരെ മേഘാവൃതമായ കാലാവസ്ഥ തുടരുമെന്നും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
.jpg)


