യുഎഇയില്‍ കനത്ത മഴ , ബസുകള്‍ റദ്ദാക്കി ; വിമാന സര്‍വീസുകളെയും ബാധിച്ചു

google news
uae rain

ദുബായില്‍ നിന്ന് ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍ ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ റദ്ദാക്കിയതായി ആര്‍ടിഎ അറിയിച്ചു.
മോശം കാലാവസ്ഥയും ഗതാഗത തടസ്സവുമാണ് ബസുകള്‍ റദ്ദാക്കാന്‍ കാരണം. പൊതുഗതാഗത സൗകര്യം പ്രയോജനപ്പെടുത്തുന്നവര്‍ യാത്രയ്ക്ക് ഇറങ്ങും മുമ്പ് ആര്‍ടിഎ അറിയിപ്പ് ശ്രദ്ധിക്കണം.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള 20 വിമാന സര്‍വീസുകളെ മോശം കാലാവസ്ഥ ബാധിച്ചു. 13 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.6 എണ്ണം റദ്ദാക്കി.
 

Tags