സൗദിയില്‍ കനത്ത മഴ
Thu, 16 Mar 2023

വേനലിന് മുന്നോടിയായി കനത്ത മഴയില്‍ കുതിര്‍ന്ന് സൗദി അറേബ്യ. റിയാദില്‍ ആലിപ്പഴ വര്‍ഷത്തോടൊപ്പം മഴ ഏറെ നേരം നീണ്ടു നിന്നു. കിഴക്കന്‍ പ്രവിശ്യയിലും മഴയെത്തുമെന്ന് മുന്നറിയിപ്പുണ്ട്. ആലിപ്പഴ വര്‍ഷം ഏറെ നേരം നീണ്ടു. മഴയെ തുടര്‍ന്ന് നഗരത്തിന്റെ പലഭാഗത്തും വെള്ളമുയര്‍ന്നു. റിയാദ് അസീസിയ ഭാഗത്ത് ഇതായിരുന്നു സ്ഥിതി.നാളെ പുലരും വരെ ഇനി പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴ തുടരും. കിഴക്കന്‍ പ്രവിശ്യയിലും മഴ മുന്നറിയിപ്പുണ്ട്. അസീര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മെച്ചപ്പെട്ട മഴ ലഭിച്ചത് കാര്‍ഷിക മേഖലക്ക് ഗുണമാകും. കനത്ത ചൂടിലേക്ക് പ്രവേശിക്കും മുമ്പുള്ളതാണ് ഈ വേനല്‍ മഴ. പൊടുന്നനെയുള്ള കാലാവസ്ഥാ മാറ്റം ആരോഗ്യ പ്രയാസങ്ങളും സൃഷ്ടിച്ചേക്കും.