ഒമാനില്‍ വരും ദിവസങ്ങളില്‍ കനത്ത മഴ

oman rain
oman rain

തിരമാലയുടെ ഉയരം 4 മീറ്റര്‍ വരെ എത്തുമെന്നും മുന്നറിയിപ്പ്.

ഒമാനില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ദോഫാര്‍, ശര്‍ഖിയ, അല്‍ വുസ്ത ഉള്‍പ്പെടെയുള്ള ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴക്കും കാറ്റിനുമാണ് സാധ്യത. കടല്‍പ്രക്ഷുബ്ധമാകുന്നതിനും മിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

tRootC1469263">

ഓഗസ്റ്റ് 21 വരെയാണ് മഴയ്ക്ക് സാധ്യത. അല്‍ വുസ്ത, ദോഫാര്‍, തെക്കന്‍ അല്‍ ശര്‍ഖിയ, വടക്കന്‍ അല്‍ ശര്‍ഖിയ, അല്‍ ദാഖിലിയയുടെ ചില ഭാഗങ്ങള്‍ എന്നിവയയാണ് സാരമായി ബാധിക്കുക. വ്യത്യസ്ത തീവ്രതയിലുള്ള ഒറ്റപ്പെട്ട മഴക്കും മിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ചില താഴ് വാരങ്ങളില്‍ വെള്ളം കയറാന്‍ സാധ്യത. കാറ്റിനൊപ്പം അറബികടലിലും ഒമാന്‍ തീരങ്ങളിലും കടല്‍പ്രക്ഷുബ്ധമാകും.
തിരമാലയുടെ ഉയരം 4 മീറ്റര്‍ വരെ എത്തുമെന്നും മുന്നറിയിപ്പ്.

Tags