കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ഒമാനില്‍ ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

oman rain

ഇടിമിന്നലോടും ആലിപ്പഴ വീഴ്ചയോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 37 മുതല്‍ 93 കിലോമീറ്റർ വരെ വേഗതയില്‍ അതിശക്തമായ കാറ്റ് വീശാനും മഴ സമയത്ത് ദൂരക്കാഴ്ച ഗണ്യമായി കുറയാനും സാധ്യതയുണ്ട്.

മസ്കത്ത്: ഒമാന്റെ വിവിധ ഗവർണറേറ്റുകളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ അധികൃതർ കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.അല്‍ ബുറൈമി, വടക്കൻ അല്‍ ബാത്തിന, മുസന്ദം, അല്‍ ദാഹിറയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇതിനകം ശക്തമായ മഴ ആരംഭിച്ചിട്ടുണ്ട്. ഇത് വൈകാതെ മറ്റ് ഗവർണറേറ്റുകളിലേക്കും വ്യാപിക്കും.

മഴയെ തുടർന്ന് വാദികള്‍ (താഴ്വരകള്‍) നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. മുന്നറിയിപ്പുകള്‍ അവഗണിച്ച്‌ മഴയത്ത് വാദികള്‍ മുറിച്ചുകടക്കുന്നത് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏറ്റവും അപകടകരമായ പ്രവണതയാണെന്ന് റോയല്‍ ഒമാൻ പോലീസ് (ആർ.ഒ.പി) മുന്നറിയിപ്പ് നല്‍കി.

 ഇടിമിന്നലോടും ആലിപ്പഴ വീഴ്ചയോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 37 മുതല്‍ 93 കിലോമീറ്റർ വരെ വേഗതയില്‍ അതിശക്തമായ കാറ്റ് വീശാനും മഴ സമയത്ത് ദൂരക്കാഴ്ച ഗണ്യമായി കുറയാനും സാധ്യതയുണ്ട്.

അല്‍ ബുറൈമിയിലും മുസന്ദമിലും ആദ്യം ആരംഭിക്കുന്ന പുതിയ കാലാവസ്ഥാ മാറ്റം പിന്നീട് മറ്റ് ഗവർണറേറ്റുകളിലേക്കും വ്യാപിക്കുമെന്ന് സിവില്‍ ഏവിയേഷൻ അതോറിറ്റിക്ക് (CAA) കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറല്‍ അബ്ദുള്ള ബിൻ റാഷിദ് അല്‍ ഖദൂരി അറിയിച്ചു. രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ഇത്തരം മാറ്റങ്ങള്‍ നിരീക്ഷിക്കാൻ പൂർണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags