ബഹ്‌റൈനില്‍ കനത്ത ചൂട്, താപനില ഉയരുന്നു

hot
hot

പകല്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസില്‍ തുടങ്ങി ക്രമേണ ഉയരും.

ബഹ്‌റൈനില്‍ വേനല്‍ച്ചൂട് ഉയരുന്നു. രാജ്യത്ത് അടുത്ത ആഴ്ച മുഴുവന്‍ താപനില ഉയരുമെന്നാണ് അറിയിപ്പ്. കടുത്ത ചൂട് അനുഭവപ്പെടുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു. 

ജൂണ്‍ എട്ട് മുതല്‍ ജൂണ്‍ 12 വരെ ചൂട് ഉയരും. പകല്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസില്‍ തുടങ്ങി ക്രമേണ ഉയരും.
രാത്രി കുറഞ്ഞ താപനില 21 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയിലായിരിക്കും.
 അതേസമയം യുഎഇയിലെ പല സ്ഥലങ്ങളിലും ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ മഴ ലഭിച്ചു. രാജ്യത്ത് മഴ പെയ്തതോടെ കനത്ത ചൂടിന് ആശ്വാസമായി. 

tRootC1469263">

Tags