അതിശക്തമായ മൂടല്‍മഞ്ഞ്; യുഎഇയില്‍ റെഡ് അലേര്‍ട്ട്
സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ വാഹനമോടിക്കുന്നവർക്കായി കാലാവസ്ഥാ കേന്ദ്രം ചില സുപ്രധാന നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.വേഗത നിയന്ത്രിക്കുക
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെത്തുടർന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ അലേർട്ടുകള്‍ പ്രഖ്യാപിച്ചു.കടുത്ത മൂടല്‍മഞ്ഞ് റോഡ് ഗതാഗതത്തെയും ദൃശ്യപരതയെയും സാരമായി ബാധിച്ചു. മുൻകരുതല്‍ നടപടിയായി എൻസിഎം തലേദിവസം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
tRootC1469263">യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അബുദാബി പോലീസ് റോഡുകളില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. മക്തൂം ബിൻ റാഷിദ് റോഡില്‍ (അല്‍ ഷഹാമ – സെയ്ഹ് അല്‍ സെദിറ) വേഗത പരിധി മണിക്കൂറില്‍ 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി കുറച്ചു. ദൃശ്യപരത കുറഞ്ഞ സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനാണ് ഈ നടപടി.
സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ വാഹനമോടിക്കുന്നവർക്കായി കാലാവസ്ഥാ കേന്ദ്രം ചില സുപ്രധാന നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.വേഗത നിയന്ത്രിക്കുക: അധികൃതർ നിശ്ചയിച്ചിട്ടുള്ള വേഗത പരിധി കർശനമായി പാലിക്കുക.
അകലം പാലിക്കുക: മുൻപിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായ അകലം നിലനിർത്തുക.ഹസാർഡ് ലൈറ്റുകള്‍ ഒഴിവാക്കുക: ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ ഹസാർഡ് ലൈറ്റുകള്‍ ഉപയോഗിക്കരുത് (അടിയന്തര ഘട്ടങ്ങളില്‍ നിർത്തിയിടുമ്ബോള്‍ മാത്രം ഉപയോഗിക്കുക).
ലൈൻ മാറാതിരിക്കുക: സ്വന്തം ട്രാക്കിലൂടെ മാത്രം വാഹനം ഓടിക്കാനും അനാവശ്യമായി ലൈൻ മാറുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കുക.ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള കാലാവസ്ഥാ വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകള്‍ പ്രചരിപ്പിക്കരുതെന്നും എൻസിഎം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
.jpg)


