യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ്
Jan 3, 2026, 15:00 IST
ഇന്നു പുലര്‍ച്ചെ മുതല്‍ പത്തു മണിവരെ നീണ്ടു നിന്ന കനത്ത മഞ്ഞില്‍ പലയിടങ്ങളിലും ഗതാഗതം ദുഷ്‌കരമായി.
യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ് പടരുന്നു. ദുബായ്, അബുദാബി ഉള്‍പ്പെടെയുള്ള വിവിധ തീരദേശ ഉള്‍നാടന്‍ മേഖലകളില്‍ കാഴ്ച പരിധി കുറഞ്ഞതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്നു പുലര്‍ച്ചെ മുതല്‍ പത്തു മണിവരെ നീണ്ടു നിന്ന കനത്ത മഞ്ഞില്‍ പലയിടങ്ങളിലും ഗതാഗതം ദുഷ്‌കരമായി.
മൂടല്‍ മഞ്ഞ് രൂക്ഷമായ സാഹചര്യത്തില്‍ അബുദാബി പൊലീസ് പ്രമുഖ പാതകളില്‍ വേഗനിയന്ത്രണം ഏര്‍പ്പെടുത്തി.
.jpg)