യുഎഇയില്‍ ചൂട് കൂടുന്നു, വാരാന്ത്യത്തില്‍ താപനില ഉയരും
May 2, 2025, 19:12 IST


വേനല്‍ക്കാലം അടുക്കുന്നതോടെ രാജ്യത്ത് താപനില വര്‍ധിച്ചു വരികയാണ്.
യുഎഇയില്‍ വാരാന്ത്യത്തില്‍ താപനില ഉയരാന്‍ സാധ്യത. വ്യാഴാഴ്ച അല്‍ ഐനിലെ സ്വേഹാനിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 1.45ന് 46.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടുത്തെ താപനില. വേനല്‍ക്കാലം അടുക്കുന്നതോടെ രാജ്യത്ത് താപനില വര്‍ധിച്ചു വരികയാണ്.
വാരാന്ത്യങ്ങളില്‍ പകല്‍ സമയങ്ങളില്‍ ആഭ്യന്തര മേഖലകളില്‍ 42 ഡിഗ്രി സെല്‍ഷ്യസിനും 46 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാകും താപനില. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 39 ഡിഗ്രി സെല്‍ഷ്യസിനും 44 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാകും. എന്നാല്‍ പര്‍വ്വത പ്രദേശങ്ങളില്‍ താപനില കുറയും. 32 ഡിഗ്രി സെല്‍ഷ്യസിനും 39 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാകും ഇവിടങ്ങളിലെ താപനില.
