ഒമാനില്‍ ചൂട് ഉയരുന്നു ; മുന്നറിയിപ്പ്

hot

ബര്‍കയില്‍ താപനില 50.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

ഒമാനില്‍ അതിതീവ്ര ഉഷ്ണ തരംഗം റിപ്പോര്‍ട്ട് ചെയ്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബര്‍കയില്‍ താപനില 50.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.


വിവിധ ഭാഗങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിനി അടുത്തെത്തിയിരുന്നു. ഹംറ അദ്ദൂറൂഅ, സുവൈഖ്, വാദി അല്‍ മഅ്‌വല്‍ എന്നിവിടങ്ങളില്‍ 49 ഡിഗ്രിക്ക് മുകളിലും ബിദ് ബിദ് റുസ്ദാഖ്, നഖല്‍, അമിറാത്ത് എനനിവിടങ്ങലില്‍ 48 ഡിഗ്രിക്ക് മുകളിലും താപനില റിപ്പോര്‍ട്ട് ചെയ്തു.
 

Tags