ഒമാനില്‍ ചൂടു ഉയരും

hot

അന്തരീക്ഷത്തിലെ ഉയര്‍ന്ന സമ്മര്‍ദ്ദവും വടക്ക്-പടിഞ്ഞാറ് ദിശയില്‍ നിന്നുള്ള വരണ്ട കാറ്റുമാണ് രാജ്യത്ത് ചൂട് ഇത്രയധികം കൂടാന്‍ കാരണം. 

ഒമാനില്‍ വരും ദിവസങ്ങളിലും കടുത്ത ചൂട് തുടരുമെന്ന് ഔദ്യോഗിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷത്തിലെ ഉയര്‍ന്ന സമ്മര്‍ദ്ദവും വടക്ക്-പടിഞ്ഞാറ് ദിശയില്‍ നിന്നുള്ള വരണ്ട കാറ്റുമാണ് രാജ്യത്ത് ചൂട് ഇത്രയധികം കൂടാന്‍ കാരണം. 

ഒമാന്‍ കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ തിങ്കളാഴ്ച മുതല്‍ ചൂട് ഗണ്യമായി വര്‍ദ്ധിക്കും. തീരദേശങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്താനാണ് സാധ്യത.

രാജ്യത്തിന്റെ ചില ഉള്‍നാടന്‍ മേഖലകളില്‍ ചൂട് വരും ദിവസങ്ങളില്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. എന്നാല്‍ അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളുടെ തീരപ്രദേശങ്ങളില്‍ കാലാവസ്ഥ താരതമ്യേന ശാന്തവും അനുകൂലവുമായിരിക്കും.

Tags