ഹൃദയാഘാതം ; പ്രവാസി മലയാളി റിയാദില്‍ അന്തരിച്ചു
Mar 6, 2025, 14:39 IST


മൂന്നു വര്‍ഷമായി ഹൗസ് ഡ്രൈവറായി സ്‌പോണ്‍സരുടെ കൂടെ ജോലി ചെയ്തു വരികയായിരുന്നു.
ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദില്‍ അന്തരിച്ചു. മലപ്പുറം മേലാറ്റൂര്‍ കിഴക്കുംപ്പാടം, പോസ്റ്റ് ഓഫീസിന് സമീപം പാറക്കല്‍ താമസിക്കുന്ന സുലൈമാന്‍ ആണ് മരിച്ചത്. 45 വയസായിരുന്നു. എക്‌സിറ്റ് 12 റൗളയിലുള്ള താമസസ്ഥലത്തായിരുന്നു മരണം. മൂന്നു വര്‍ഷമായി ഹൗസ് ഡ്രൈവറായി സ്‌പോണ്‍സരുടെ കൂടെ ജോലി ചെയ്തു വരികയായിരുന്നു.
പരേതനായ മുഹമ്മദ്, തിത്തു എന്നിവരാണ് മാതാപിതാക്കള്‍.