ഹൃദയാഘാതം; മലയാളി യുവ എൻജിനീയര്‍ മസ്കത്തില്‍ നിര്യാതനായി

death
death

കായിക രംഗത്തെ സജീവ വ്യക്തിത്വമായിരുന്ന ഇദ്ദേഹം സൈക്ലിങ്, ട്രക്കിങ്ങ് മേഖലയില്‍ വിദഗ്ധനായിരുന്നു

എറണാകുളം: എറണാകുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനില്‍ നിര്യാതനായി. നീന്തല്‍ താരവും പരിശീലകനുമായ യുവ എൻജിനീയർ രാമമംഗലം കുന്നത്ത് വീട്ടില്‍ കൃഷ്ണ (45) ആണ് മസ്കത്തില്‍ മരിച്ചത്.മസ്കത്തിലെ കോവി കണ്‍സല്‍ട്ടിങ് ആൻഡ് എൻജിനീയറിങ് കമ്ബനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

tRootC1469263">

കായിക രംഗത്തെ സജീവ വ്യക്തിത്വമായിരുന്ന ഇദ്ദേഹം സൈക്ലിങ്, ട്രക്കിങ്ങ് മേഖലയില്‍ വിദഗ്ധനായിരുന്നു. മസ്കത്തിലെ ഖല്‍ബൂൻ പാർക്കില്‍ കുട്ടികളുള്‍പ്പടെ നൂറുകണക്കിന് പേർക്ക് ഇദ്ദേഹം നീന്തലില്‍ പരിശീലനം നല്‍കിയിട്ടുണ്ട്.

Tags