വിനോദസഞ്ചാരികള്ക്ക് ആരോഗ്യ ഇന്ഷുറന്സ് നിര്ബന്ധം; പദ്ധതിക്ക് അംഗീകാരം നല്കി ബഹ്റൈന് സര്ക്കാര്
Updated: Oct 16, 2026, 12:51 IST
സന്ദര്ശകര്ക്ക് ഉണ്ടാകുന്ന അസുഖങ്ങള്ക്കും അപകടങ്ങള്ക്കുമുള്ള ചികിത്സാ ചെലവുകള് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ഷുറന്സ് നിര്ബന്ധമാക്കുന്നത്.
ബഹ്റൈന് സന്ദര്ശിക്കുന്ന വിദേശ ടൂറിസ്റ്റുകള്ക്ക് വിസയോടൊപ്പം നിര്ബന്ധിത ഹെല്ത്ത് ഇന്ഷുറന്സ് ഫീസ് ഏര്പ്പെടുത്താനുള്ള പദ്ധതിക്ക് ബഹ്റൈന് സര്ക്കാര് അംഗീകാരം നല്കി.
രാജ്യത്ത് താമസിക്കുന്ന കാലയളവില് സന്ദര്ശകര്ക്ക് ഉണ്ടാകുന്ന അസുഖങ്ങള്ക്കും അപകടങ്ങള്ക്കുമുള്ള ചികിത്സാ ചെലവുകള് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ഷുറന്സ് നിര്ബന്ധമാക്കുന്നത്. സന്ദര്ശകര്ക്ക് മികച്ച രീതിയിലുള്ള അടിയന്തര വൈദ്യസഹായം ഉറപ്പാക്കുന്നതിനൊപ്പം സര്ക്കാരിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
.jpg)


