സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം; ശക്തമായ നടപടി ആരംഭിച്ചതായി സൗദി
May 1, 2026, 13:03 IST
രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന ഇത്തരം പ്രചാരണങ്ങള്‍ വെച്ചു പുലര്‍ത്തില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി
സൗദിയില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷവും വിഭാഗീയതയും പടര്‍ത്തുന്ന തരത്തില്‍ പ്രചരണം നടത്തുന്നവര്‍ക്ക് എതിരെ ശക്തമായ നിയമ നടപടികള്‍ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന ഇത്തരം പ്രചാരണങ്ങള്‍ വെച്ചു പുലര്‍ത്തില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.
ദേശീയ ഐക്യത്തെ ബാധിക്കുന്നതും ഗോത്രപരമായ വിവേചനങ്ങള്‍ക്കും ഭിന്നതകള്‍ക്കും പ്രേരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങള്‍ നിരീക്ഷിച്ചതിനെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് എതിരെ നടപടികള്‍ സ്വീകരിച്ചു. രാജ്യത്തെ ക്രമ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന പോസ്റ്റുകളും ചര്‍ച്ചകളും അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
.jpg)

