അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് രണ്ടാംസ്ഥാനം നേടി

google news
qatar

2023ലെ മികച്ച അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് രണ്ടാംസ്ഥാനം നേടി. മിഡില്‍ ഈസ്റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനാണ്.

ബിസിനസ് ട്രാവലര്‍ മാഗസിന്‍ ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങിയതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ട്രാവല്‍, ഹോസ്പിറ്റാലിറ്റി മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡുകളിലൊന്നാണ് ബിസിനസ് ട്രാവലര്‍ അവാര്‍ഡുകള്‍. മാഗസിന്റെ വായനക്കാരില്‍ നിന്നുള്ള വോട്ടുകളുടെ അടിസ്ഥാനത്തില്‍ 30 വര്‍ഷത്തിലേറെയായി പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നു.


 

Tags