സലാല ഉള്‍പ്പെടുന്ന ഒമാനിലെ ദോഫാറില്‍ ഹലാല്‍ ടൂറിസം പദ്ധതി ; ശില്‍പ്പശാലകള്‍ക്ക് തുടക്കമായി
പ്രത്യേക ഹലാല്‍ റെസ്റ്റോറന്റ് മാനദണ്ഡങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
സലാല ഉള്‍പ്പെടുന്ന ഒമാനിലെ ദോഫാറില്‍ ഹലാല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള സന്നാഹ ശില്‍പ്പശാലകള്‍ക്ക് തുടക്കമായി. രാജ്യത്തെ ടൂറിസം മേഖലയ്ക്ക് കൂടുതല്‍ കരുത്തേകുന്നതിനും ആഗോള തലത്തിലുള്ള ഇസ്ലാമിക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുമായി പ്രത്യേക ഹലാല്‍ റെസ്റ്റോറന്റ് മാനദണ്ഡങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ശില്‍പ്പശാലയ്ക്ക് ടൂറിസം വിഭാഗം അണ്ടര്‍സെക്രട്ടറി അസ്സന്‍ ബിന്‍ ഖാസിം അല്‍ ബുസൈദി നേതൃത്വം നല്‍കി.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഈ ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത്. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ക്രിയാത്മകത വര്‍ദ്ധിപ്പിക്കാനും ടൂറിസം, ഫുഡ് സര്‍വീസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഹലാല്‍ മാനദണ്ഡങ്ങളെക്കുറിച്ചും അവ നടപ്പിലാക്കുന്നതിനെക്കുറിച്ചും വ്യക്തമായ ധാരണ നല്‍കാനും ഈ പ്രോഗ്രാം സഹായിക്കും.
.jpg)

