ഹജ്ജ്; ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ നിയമലംഘനം നടത്തിയാല്‍ കർശന നടപടി
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ 1,000 റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെ പിഴയും, സ്ഥാപനം അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികളും സ്വീകരിക്കും
ഹജ്ജിന് മുന്നോടിയായി മക്കയിലെയും മദീനയിലെയും ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ നിയമലംഘനം നടത്തിയാല്‍ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം.തീർഥാടകർക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും മന്ത്രാലയത്തിെൻറ നിർദേശങ്ങള്‍ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കം.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ 1,000 റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെ പിഴയും, സ്ഥാപനം അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികളും സ്വീകരിക്കും. നിയമലംഘനം വീണ്ടും ആവർത്തിച്ചാല്‍ ശിക്ഷാ നടപടികള്‍ കടുപ്പിക്കും. നിയമലംഘനം ആവർത്തിക്കുന്ന മുറയ്ക്ക് പിഴ തുകയും ഇരട്ടിയാക്കും.
ഒരേ നിയമലംഘനം രണ്ടുതവണ ആവർത്തിച്ചാല്‍ സ്ഥാപനം സ്ഥിരമായി അടച്ചുപൂട്ടുകയോ അല്ലെങ്കില്‍ ലൈസൻസ് റദ്ദാക്കുകയോ ചെയ്യും. സ്ഥാപനത്തിെൻറ വലുപ്പവും സൗകര്യങ്ങളും പരിഗണിച്ചായിരിക്കും പിഴയുടെ തോത് നിശ്ചയിക്കുക. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിക്കുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും.
ഇത്തരം സ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുകയോ അല്ലെങ്കില്‍ പൂർണമായി അടച്ചുപൂട്ടുകയോ ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും മന്ത്രാലയത്തിെൻറ നിയമങ്ങള്‍ പൂർണമായും പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നത്തെുന്ന തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുക എന്നതാണ് ഇത്തരം കർശന നടപടികളിലൂടെ ലക്ഷ്യമിടുന്നത്.
.jpg)

