ഹജ്ജ് അപേക്ഷ നാളെ വരെ: നറുക്കെടുപ്പ് 30ന്
Updated: Jul 23, 2026, 11:29 IST
പൊതുജനങ്ങൾക്ക് ഇത് hajcommittee.gov.in ൽ തത്സമയം കാണാം. ലിസ്റ്റ് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കും.
ഹജ്ജ് തീർത്ഥാടനത്തിന് ഓൺലൈൻ വഴി അപേക്ഷ നൽകാനുള്ള അവസരം വെള്ളി വരെ നീട്ടി. തീർത്ഥാടകരെ തെരഞ്ഞെടുക്കുന്ന കംപ്യൂട്ടറൈസ്ഡ് നറുക്കെടുപ്പ് 30ന് രാവിലെ 11ന് മുംബൈ ഹജ്ജ് ഹൗസിൽ നടക്കും. പൊതുജനങ്ങൾക്ക് ഇത് hajcommittee.gov.in ൽ തത്സമയം കാണാം. ലിസ്റ്റ് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കും.
അപേക്ഷകർക്ക് എസ് എം എസ് വഴിയും സന്ദേശം ലഭിക്കും. താൽക്കാലികമായി തിരഞ്ഞെടുക്കപ്പെടുന്നവർ ആദ്യ ഗഡുവായ 1,52,300 രൂപ ആഗസ്റ്റ് 10 നകം അടക്കണം. കേരളത്തിൽ ഓൺലൈനായി 12 വരെ അപേക്ഷിച്ചവർക്ക് കവർ നമ്പർ നൽകിയിട്ടുണ്ട്.എസ് എം എസ് വഴി കവർ നമ്പർ കിട്ടാത്തവർക്ക് hajcommittee.gov.in ൽ പാസ്പോർട്ട് നമ്പർ നൽകി പരിശോധിക്കാം.
.jpg)

