ഹജ് തീര്‍ത്ഥാടനം ; മക്കയും മദീനയും തിരക്കിലേക്ക്
Thu, 25 May 2023

ഇന്ത്യ ,മലേഷ്യ,ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങി രാജ്യങ്ങളില്‍ നിന്ന് ആദ്യഘട്ടത്തില്‍ ഹജ് തീര്‍ത്ഥാടകര്‍ എത്തി തുടങ്ങി. തീര്‍ത്ഥാടകരില്‍ ഏറെപ്പേരും മദീനയിലാണ് എത്തിയത്.
ഇവിടെ പ്രവാചക പള്ളിയും ചരിത്ര പ്രസിദ്ധ സ്ഥലങ്ങളും സന്ദര്‍ശിച്ച ശേഷം മക്കയിലേക്ക് തിരിക്കും. മക്കയില്‍ നേരിട്ടു എത്തുന്നവര്‍ ഹജ് തീര്‍ത്ഥാടനത്തിന് ശേഷമായിരിക്കും മദീനയിലേക്ക് തിരിക്കുക. ഇന്ത്യയില്‍ നിന്നുള്ള ഹജ് തീര്‍ത്ഥാടകര്‍ 21 മുതല്‍ എത്തി തുടങ്ങിയിരുന്നു.