ഫോണ്‍ കോളിലൂടെ ഹാക്കര്‍ തട്ടിയെടുത്തത് അക്കൗണ്ടിലെ മുഴുവന്‍ പണവും

hacking
hacking

പണം നഷ്ടപ്പെടാതിരിക്കാന്‍ അടിയന്തര നടപടി ആവശ്യമാണെന്നും വിശ്വസിപ്പിച്ചു.

ഫോണ്‍ തട്ടിപ്പിന് ഇരയായ പ്രായമായ കുവൈത്തി പൗരന് തന്റെ മുഴുവന്‍ ബാങ്ക് ബാലന്‍സും നഷ്ടമായി. 37,000 കുവൈത്തി ദിനാര്‍ (ഏകദേശം ഒരു കോടി ഇന്ത്യന്‍ രൂപ) ആണ് നഷ്ടപ്പെട്ടത്. ഒരു ഡിറ്റക്ടീവാണെന്ന് വ്യാജമായി അവകാശപ്പെട്ടാണ് തട്ടിപ്പുകാരന്‍ വിളിച്ചത്. ഹാക്കര്‍മാര്‍ ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ കടന്നുകയറാന്‍ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞാണ് തെറ്റിദ്ധരിപ്പിച്ചത്. പണം നഷ്ടപ്പെടാതിരിക്കാന്‍ അടിയന്തര നടപടി ആവശ്യമാണെന്നും വിശ്വസിപ്പിച്ചു.


തുടര്‍ന്ന് കാര്‍ഡ് നമ്പര്‍, പിന്‍, മൊബൈല്‍ ഫോണിലേക്ക് അയച്ച ഒരു ഒറ്റത്തവണ പാസ്വേഡ് എന്നിവ ഉള്‍പ്പെടെയുള്ള രഹസ്യ ബാങ്ക് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പ്രേരിപ്പിച്ചു. ഈ വിവരങ്ങള്‍ കിട്ടിയതോടെ തട്ടിപ്പുകാരന്‍ അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും പിന്‍വലിക്കുകയായിരുന്നു.

നേരിട്ടുള്ള കൈമാറ്റം വഴിയാണോ അതോ ഓണ്‍ലൈന്‍ പര്‍ച്ചേസ് വഴിയാണോ പണം നഷ്ടപ്പെട്ടതെന്ന കൃത്യമായ രീതി ഇപ്പോഴും അന്വേഷണത്തിലാണ്. ഒരു പ്രാദേശിക കുവൈത്ത് നമ്പറില്‍ നിന്നുള്ള കോളിലാണ് തട്ടിപ്പ് ആരംഭിച്ചത്. ബാങ്ക് വിവരങ്ങള്‍ പങ്കുവെച്ചതിന് തൊട്ടുപിന്നാലെ, അക്കൗണ്ടില്‍ നാല് കുവൈത്തി ദിനാര്‍ മാത്രമാണുള്ളതെന്ന അറിയിപ്പ് മാത്രമാണ് ഇരയ്ക്ക് ലഭിച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

Tags