യുഎഇയില്‍ ക്രിസ്മസ് പുതുവത്സരം ആഘോഷിക്കുന്നവര്‍ക്കായി മാര്‍ഗ നിര്‍ദേശങ്ങള്‍

newyear
newyear

ദുബായില്‍ ആളുകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. പക്ഷെ ഷോGuidelines for those celebrating Christmas and Nപ്പിംഗ് മാളുകള്‍, വലിയ പാർക്കുകള്‍, ഗ്ലോബല്‍ വില്ലേജ് പോലുള്ള കുടുംബങ്ങള്‍ വരുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മാന്യമായി വസ്ത്രം ധരിക്കണം. അതായത് ശരീരഭാഗങ്ങള്‍ അധികം പുറത്ത് കാണിക്കാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്.

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കായി യുഎഇയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി മാർഗ നിർദേശങ്ങള്‍ പുറപ്പെടുവിച്ച്‌ അധികൃതർ.യുഎഇയില്‍ ഓരോ വർഷവും മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് എത്താറുള്ളത്. കൂടാതെ ലോകത്തിലെ ഏറ്റവും നല്ല സ്ഥലങ്ങളില്‍ ഒന്നായാണ് ദുബായിയെ കണക്കാക്കുന്നത്.

tRootC1469263">

അതിനാലാണ് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ യുഎഇയിലേക്ക് എത്തുന്നതെന്നാണ് നേരത്തെ വിദഗ്‌ദ്ധർ വ്യക്തമാക്കിയത്. അതിനാല്‍ ഇത്തവണയും നിരവധി വിനോദ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയാണുള്ളത്. എങ്കിലും നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങളും നല്ല ശീലങ്ങളും ദുബായിലുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.


1. വസ്ത്രം ധാരണ രീതി

ദുബായില്‍ ആളുകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. പക്ഷെ ഷോപ്പിംഗ് മാളുകള്‍, വലിയ പാർക്കുകള്‍, ഗ്ലോബല്‍ വില്ലേജ് പോലുള്ള കുടുംബങ്ങള്‍ വരുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മാന്യമായി വസ്ത്രം ധരിക്കണം. അതായത് ശരീരഭാഗങ്ങള്‍ അധികം പുറത്ത് കാണിക്കാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്.

ഇത് സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാർക്കും ബാധകമാണ്. പള്ളികള്‍ പോലുള്ള ആരാധനാലയങ്ങളില്‍ പോകുമ്ബോള്‍ തോളുകളും കൈകളും കാലുകളും മറയ്ക്കണം. സ്ത്രീകള്‍ തല മറയ്ക്കാനുള്ള ശിരോവസ്ത്രവും ധരിക്കണം. ഇതാണ് യുഎഇയില്‍ കൂടുതലായും കണ്ടു വരുന്ന രീതി. അതിനാല്‍ വിനോദ സഞ്ചാരികളും ഇത് പാലിക്കുന്നത് നല്ലതായിരിക്കും.

2. പൊതുസ്ഥലത്തെ പെരുമാറ്റം

യുഎഇയിലെ പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ടതായ ചില നിയമങ്ങള്‍ ഉണ്ട്. അത് എല്ലാവരും നിർബന്ധമായും പാലിക്കേണ്ടതാണ്. അമിതമായ സ്നേഹപ്രകടനങ്ങള്‍ ഒഴിവാക്കണം. അതായത് കൈകോർത്ത് നടക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍ മാളുകള്‍, ഹോട്ടലുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ അമിതമായ അടുപ്പം കാണിക്കുന്നത് നല്ലതല്ല.

കൂടാതെ നാട്ടുകാരോടും കുടുംബങ്ങളോടും ബഹുമാനത്തോടെ പെരുമാറുന്നത് ദുബായിയുടെ നല്ല സംസ്കാരം നിലനിർത്താൻ സഹായിക്കുകായും ഇത് പാലിക്കുന്നതോടെ നിങ്ങളും യുഎഇയുടെ സംസ്കാരത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു. ഈ കാര്യങ്ങള്‍ ചെയ്യുന്നതോടെ നല്ല ശീലങ്ങള്‍ പഠിക്കുകയും ചെയ്യുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.


3. മദ്യത്തിന്റെ ഉപയോഗം

21 വയസ്സിന് മുകളില്‍ പ്രായമുള്ളവർക്ക് മാത്രമേ ദുബായില്‍ മദ്യം ഉപയോഗിക്കാൻ അനുവാദമുള്ളൂ ഇതാണ് നിയമം. ഹോട്ടലുകള്‍, ബാറുകള്‍ എന്നിങ്ങനെ ലൈസൻസ് ഉള്ള സ്ഥലങ്ങളില്‍ മാത്രമേ മദ്യം കിട്ടുകയുള്ളൂ. കൂടാതെ മദ്യപിച്ച ശേഷം യാതൊരു കരണവശായാലും വാഹനമോടിക്കാൻ പാടില്ല.

മദ്യപിച്ച്‌ വാഹനമോടിക്കുന്നത് യുഎഇയില്‍ വലിയ കുറ്റമാണ്. ഇതിന് സീറോ ടോളറൻസ് നിയമമാണ് ദുബായില്‍ ഉള്ളത്. വീട്ടില്‍ വെച്ച്‌ മദ്യം വാങ്ങി ഉപയോഗിക്കണമെങ്കില്‍ വിനോദസഞ്ചാരികള്‍ക്ക് പാസ്‌പോർട്ട് ഉപയോഗിച്ച്‌ സൗജന്യ ലൈസൻസ് എടുക്കണം.

4. പൊതുസ്ഥലങ്ങളിലെ ഫോട്ടോ എടുക്കല്‍

ദുബായില്‍ ആളുകളുടെ സ്വകാര്യതയ്ക്ക് വലിയ വിലയുണ്ട്. അതിനാല്‍ നിങ്ങളുടെ ആഘോഷങ്ങള്‍ക്കിടയിലും ഫോട്ടോ എടുക്കുമ്ബോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.മറ്റൊരാളുടെ അനുവാദം ഇല്ലാതെ അവരുടെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നത് തെറ്റാണ് അതിനാല്‍ ഫോട്ടോ എടുക്കുമ്ബോള്‍ ശ്രദ്ധിക്കണം.

കൂടാതെ മറ്റുള്ളവരുടെ ഫോട്ടോസ് ഓണ്‍ലൈനില്‍ ഇടുന്നതും നിയമപരമായി കുറ്റകരമാണ്. ഇത് സൈബർ നിയമപ്രകാരം വലിയ പിഴയ്ക്കും ശിക്ഷയ്ക്കും കാരണമാകും. ദുബായിലെ മനോഹരമായ കെട്ടിടങ്ങളുടെയും കാഴ്ചകളുടെയും ഫോട്ടോ എടുക്കാം. പക്ഷെ, ആളുകളുടെ ഫോട്ടോ അവരുടെ സമ്മതം ഇല്ലാതെ യാതൊരു കാരണവശാലും എടുക്കരുത്.

5. മരുന്നുകള്‍ക്ക് നിയന്ത്രണം

വിനോദ സഞ്ചാരികളില്‍ സ്ഥിരമായി മരുന്നുകള്‍ കഴിക്കുന്നവർ ഉണ്ടാകാം എന്നാല്‍. യുഎഇയില്‍ മരുന്നുകള്‍ കൊണ്ടുപോകുന്നത്തിനും കൃത്യമാ യ നിയമങ്ങളുണ്ട്. ദുബായിലെ ഫാർമസികളില്‍ സാധാരണ മരുന്നുകള്‍ എല്ലാം ലഭിക്കും. എന്നാല്‍ ചില മരുന്നുകള്‍ ദുബായില്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Tags