ദുബായിലെ പ്രവാസി മലയാളികളടക്കം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നേരത്തെ കിട്ടും

dubai

പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് വലിയ ആശ്വാസമാകും.

ഈദുല്‍ ഫിത്തര്‍ ആഘോഷങ്ങള്‍ പ്രമാണിച്ച് ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം നേരത്തെ വിതരണം ചെയ്യാന്‍ ദുബായ് ഭരണാധികാരി ഉത്തരവിട്ടു. സാധാരണ ലഭിക്കുന്ന തീയതിക്ക് മുന്‍പായി മാര്‍ച്ച് 17-ന് തന്നെ ശമ്പളം ജീവനക്കാരുടെ അക്കൗണ്ടുകളില്‍ എത്തും. ഈദ് ആഘോഷങ്ങള്‍ക്കായി കുടുംബങ്ങള്‍ക്കും ജീവനക്കാര്‍ക്കും മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും സാമ്പത്തികമായ സൗകര്യം ഒരുക്കുന്നതിനുമാണ് ഈ തീരുമാനം. 

tRootC1469263">

ദുബായ് ഗവണ്‍മെന്റിന് കീഴിലുള്ള വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഭരണാധികാരികളുടെ ഈ തീരുമാനം പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് വലിയ ആശ്വാസമാകും.

Tags