ദുബായില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്

gold

കഴിഞ്ഞ ദിവസം 491 ദിര്‍ഹമായിരുന്നു സ്വര്‍ണവില. 22 കാരറ്റിന് ഗ്രാമിന് 451.50 ദിര്‍ഹമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില വര്‍ധിച്ചുവരികയാണ്.

ദുബായില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. 24 കാരറ്റിന് ഗ്രാമിന് 487.50 ദിര്‍ഹമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം 491 ദിര്‍ഹമായിരുന്നു സ്വര്‍ണവില. 22 കാരറ്റിന് ഗ്രാമിന് 451.50 ദിര്‍ഹമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില വര്‍ധിച്ചുവരികയാണ്. എന്നാല്‍ ജൂലൈ 23ലെ വിലയിലേക്കാണ് സ്വര്‍ണവില ഇന്ന് ഇടിഞ്ഞത്.

ജൂലൈയില്‍ വലിയ ഏറ്റക്കുറച്ചിലുകളാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഈ മാസം തുടക്കത്തില്‍ 24 കാരറ്റ് സ്വര്‍ണത്തിന് 489.75 ദിര്‍ഹമായിരുന്നു വില. ആദ്യ ആഴ്ചയില്‍ വില 500 ദിര്‍ഹത്തിന് മുകളിലെത്തിയിരുന്നു. ജൂലൈ നാലിനും അഞ്ചിനും 503 ദിര്‍ഹമായിരുന്നു വില. ഇതേ സമയത്ത് 22 കാരറ്റ് സ്വര്‍ണത്തിന് 466 ദിര്‍ഹമായിരുന്നു വില.

Tags