ഗള്‍ഫില്‍ കോടികളുടെ സമ്മാന അഴിമതി ; കൂട്ടുനിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍
കേസിലെ മുഖ്യപ്രതിയായ വാണിജ്യ മന്ത്രാലയത്തിലെ ജീവനക്കാരന്റെ ശിക്ഷ 10 വര്‍ഷത്തില്‍ നിന്ന് 15 വര്‍ഷമായി കോടതി വര്‍ധിപ്പിച്ചു.
രാജ്യത്തെ വന്‍ കൊമേഷ്യല്‍ റാഫിള്‍ തട്ടിപ്പു കേസല്‍ പ്രതികള്‍ക്ക് കനത്ത ശിക്ഷ വിധിച്ച് കുവൈത്ത് അപ്പീല്‍ കോടതി. കോടിക്കണക്കിന് ദിനാര്‍ മൂല്യമുള്ള സമ്മാന നറുക്കെടുപ്പുകള്‍ ക്രമക്കേടിലൂടെ നിയന്ത്രിച്ച കേസിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവരെ കോടതി ശിക്ഷിച്ചിരിക്കുന്നത്.
കേസിലെ മുഖ്യപ്രതിയായ വാണിജ്യ മന്ത്രാലയത്തിലെ ജീവനക്കാരന്റെ ശിക്ഷ 10 വര്‍ഷത്തില്‍ നിന്ന് 15 വര്‍ഷമായി കോടതി വര്‍ധിപ്പിച്ചു.കൈക്കൂലി വാങ്ങല്‍, കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഇയാള്‍ക്ക് 30 ലക്ഷം കുവൈത്ത് ദിനാര്‍ പിഴയും കോടതി വിധിച്ചു. ഈജിപ്ത് സ്വദേശിനിക്കും ഭര്‍ത്താവിനും ഉള്‍പ്പെടെ 17 പ്രതികള്‍ക്ക് പത്തുവര്‍ഷം വീതം തടവും 30 ലക്ഷം കുവൈത്ത് ദിനാര്‍ വീതം പിഴയും ശിക്ഷയായി വിധിച്ചു.
.jpg)

