ചൂടേറുന്നു ; കുവൈത്തില്‍ ജൂണ്‍ 1 മുതല്‍ ഉച്ച വിശ്രമം
May 22, 2023, 13:50 IST

കൊടുംചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കുന്നതിന്റെ ഭാഗമായി കുവൈത്തില്‍ ജൂണ്‍ 1 മുതല്‍ ഉച്ചവിശ്രമം ആരംഭിക്കുന്നു. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രാവിലെ 11 മുതല്‍ വൈകീട്ട് 4 വരെ മധ്യാഹ്ന ഇടവേള നല്‍കണമെന്നാണ് നിയമം.
ഈ സമയത്ത് തൊഴിലാളികളെ കൊണ്ട് ജോലി എടുപ്പിക്കുന്നത് നിരോധിച്ചതായി മാനവ ശേഷി സമിതി അറിയിച്ചു. ഓഗസ്ത് 31 വരെ മൂന്നു മാസത്തേക്കാണ് ഉച്ച വിശ്രമം. അടിയന്തര സേവന മേഖല ഒഴികെ പുറം ജോലി ചെയ്യുന്ന എല്ലാ വിഭാഗം കമ്പനികളും നിയമം പാലിക്കണം.