ഇന്ധന അളവില് കൃത്രിമത്വം; ഒമാനില് 17 പെട്രോള് പമ്പുകള് അടപ്പിച്ച് അധികൃതര്
ഓഗസ്റ്റ് ഒന്ന് മുതല് 21 വരെയുള്ള ദിവസങ്ങളിലായി നടത്തിയ വ്യാപക പരിശോധനകളില് സാങ്കേതികവും പ്രവര്ത്തനപരവുമായ വൈകല്യങ്ങള് ഉള്പ്പെടെ ആകെ 47 ലംഘനങ്ങളാണ് കണ്ടെത്തിയത്.
നല്കുന്ന പണത്തിന് ആനുപാതികമായ അളവില് ഇന്ധനം നല്കതെ ഉപഭോക്താക്കളെ വഞ്ചിച്ച 17 പെട്രോള് പമ്പുകള് ഒമാന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം താല്ക്കാലികമായി അടപ്പിച്ചു. ആദം മുതല് ദോഫാര് വരെയുള്ള പ്രധാന പാതയിലെ 90 ഇന്ധന വിതരണ കേന്ദ്രങ്ങളില് മന്ത്രാലയം നടത്തിയ മിന്നല് പരിശോധനയിലാണ് ഇന്ധന അളവിലെ ക്രമക്കേടുകള് ഉള്പ്പെടെയുള്ള ഗുരുതരമായ നിയമലംഘനങ്ങള് വെളിപ്പെട്ടത്.
ഓഗസ്റ്റ് ഒന്ന് മുതല് 21 വരെയുള്ള ദിവസങ്ങളിലായി നടത്തിയ വ്യാപക പരിശോധനകളില് സാങ്കേതികവും പ്രവര്ത്തനപരവുമായ വൈകല്യങ്ങള് ഉള്പ്പെടെ ആകെ 47 ലംഘനങ്ങളാണ് കണ്ടെത്തിയത്. ഉപഭോക്താക്കള്ക്ക് ലഭിക്കുന്ന ഇന്ധനത്തിന്റെ അളവില് കൃത്യതയില്ലാത്തതാണ് ഇതില് ഏറ്റവും ഗുരുതരമായ വിഷയം.
ഗുണനിലവാരമില്ലാത്ത സേവനങ്ങളും ഉപഭോക്തൃ അവകാശ ധ്വംസനങ്ങളും തടയുന്നതിനായി പരിശോധനകള് വരും ദിവസങ്ങളിലും ഊര്ജ്ജിതമായി തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
.jpg)


