യുഎഇയില്‍ ഇന്ധനവില വര്‍ധിച്ചു; സൂപ്പര്‍ പെട്രോളിന് 7 ഫില്‍സും ഡീസലിന് 18 ഫില്‍സും കൂട്ടി

diesel

അതേസമയം, ഡീസല്‍ വിലയില്‍ 18 ഫില്‍സിന്റെ താരതമ്യേന വലിയ വർധനയാണ് വരുത്തിയിട്ടുള്ളത്

യുഎഇയില്‍ ഇന്ധനവില വര്‍ധിച്ചു; സൂപ്പര്‍ പെട്രോളിന് 7 ഫില്‍സും ഡീസലിന് 18 ഫില്‍സും കൂട്ടി.വിവിധതരം പെട്രോള്‍ ഇനങ്ങള്‍ക്ക് ലിറ്ററിന് ഏഴ് ഫില്‍സ് വീതമാണ് വർധനവ് വരുത്തിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി, സൂപ്പർ പെട്രോളിന്റെ വില നിലവിലെ 2.63 ദിർഹത്തില്‍ നിന്ന് 2.70 ദിർഹമായി ഉയരും. സ്പെഷ്യല്‍ പെട്രോളിന്റെ വില 2.51 ദിർഹത്തില്‍ നിന്നും 2.58 ദിർഹമായി മാറുമ്ബോള്‍, ഇ പ്ലസ് പെട്രോളിന്റെ വില 2.44 ദിർഹത്തില്‍ നിന്ന് 2.51 ദിർഹമായാണ് വർധിക്കുന്നത്.

tRootC1469263">

അതേസമയം, ഡീസല്‍ വിലയില്‍ 18 ഫില്‍സിന്റെ താരതമ്യേന വലിയ വർധനയാണ് വരുത്തിയിട്ടുള്ളത്. രണ്ട് ദിർഹം 67 ഫില്‍സുണ്ടായിരുന്ന ഡീസല്‍ വില ഇതോടെ 2.85 ദിർഹത്തില്‍ എത്തിച്ചേരും.

Tags